ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനവും ദേശ സ്നേഹ ദിനാഘോഷവും നടത്തി . പോളച്ചിറയിൽ നടന്ന ചടങ്ങ് ചിറക്കര ഗ്രാമപഞ്ചായത്ത പ്രസിഡന്റ് സുശീല ദേവി ഉദ്ഘാടനം ചെയ്തു. കെ .പി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പോളച്ചിറയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുക, ദേശാടനപക്ഷികളുടെ സാന്നിധ്യവും പ്രയോജനപെടുത്തണം. പക്ഷി നിരീക്ഷണ ടവറുകൾ സ്ഥാപിച്ചും ബണ്ട് റോഡിന്റെ വശത്തുകൂടി ചെറിയ മോണേറെയിലിന്റെ സ്ഥാപനം, മണ്ണാത്തിപ്പാറയിൽ മണ്ണാത്തിയുടെ ശില്പം സ്ഥാപിക്കൽ, പോളച്ചിറ ആനത്താവളം, കോട്ടേക്കുന്ന് ക്ഷേത്രം എന്നിവയെ ബന്ധിപ്പിക്കുന്ന ആഭ്യന്തര ടൂറിസം വികസനം ലക്ഷ്യമിടുന്ന സഞ്ചാര സൗകര്യം, നെല്ലും മീനും പശുവും കുടി യോജിക്കുന്ന ഫാം ടൂറിസം എന്നിവ നടപ്പിലാക്കാൻ വേണ്ടിയുള്ള നിവേദനം പഞ്ചായത്ത് പ്രസിഡന്റിന് മേഖല കൺവീനർ എച്ച്.സതീശ് ചന്ദ്രൻ നൽകി.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീജാ ഹരിഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശകുന്തള, സുനിതാ രാജിവ്, എൻ.ശർമ്മ, പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് പഞ്ചായത്തംഗങ്ങളായ ടി.ആർ.സുദർശനൻ പിള്ള, എസ്. രജനീഷ്, മിനിമോൾ, ജോഷ്.സജിം, വിനീത ദീപു, സുചിത്ര അനിൽ കുമാർ, ജനാർദ്ദനൻ പിള്ള, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.