കൂ​ട്ടാ​യ നേ​തൃ​ത്വം വേ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് എം​പി
Friday, January 22, 2021 10:58 PM IST
കൊ​ല്ലം: ഉ​മ്മ​ന്‍​ചാ​ണ്ടി​യെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന​ല്ല കൂ​ട്ടാ​യ നേ​തൃ​ത്വം വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യും ആ​ര്‍​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ന്‍.​കെ പ്രേ​മ​ച​ച്ര​ന്ദ​ന്‍ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
യു​ഡി​എ​ഫി​ന് അ​ധി​കാ​രം ല​ഭി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന​കാ​ര​ണം മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പു​നു​ണ്ടാ​യ പോ​രാ​യ്മ​യാ​ണ്. ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ നേ​താ​ക്ക​ള്‍ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളെ​ടു​ത്ത​ത് ദോ​ഷം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യാ​ല്‍ കേ​ര​ള ഭ​ര​ണം അ​നാ​യാ​സ​മാ​യി യു​ഡി​എ​ഫി​ന് ല​ഭി​ക്കും.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​ക​ള്‍​മൂ​ലം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ര്‍​എ​സ്പി​യി​ലെ സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ മു​ന്ന​ണി​യി​ലെ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ അ​ഞ്ചു​സീ​റ്റു​ക​ളി​ല്‍ പാ​ര്‍​ട്ടി മ​ല്‍​സ​രി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ സീ​റ്റ് വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​റ​ത്ത് ച​ര്‍​ച്ച​ചെ​യ്യി​ല്ല.
ച​വ​റ​യി​ല്‍ ഷി​ബു ബേ​ബി​ജോ​ണി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യാ​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി ച​വ​റ​യി​ല്‍ ഷി​ബു​വി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ച്ചാ​ല്‍ ര​ണ്ടാം​മോ​ദി സ​ര്‍​ക്കാ​രി​നെ​പ്പോ​ലെ തീ​ര്‍​ത്തും അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്നും എൻ. കെ പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.