കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Thursday, January 21, 2021 10:50 PM IST
ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി ഡ് ​വാ​ക്സി​നേ​ഷ​ൻ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ ​പി കെ ​ഗോ​പ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ഗീ​താ​കു​മാ​രി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു; ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ ​സ​നി​ൽ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി ​പു​ഷ്പ കു​മാ​രി , ശ​ശി​ക​ല, ല​താ​ര​വി, തു​ണ്ടി​ൽ നൗ​ഷാ​ദ്, വൈ ​ഷാ​ജ​ഹാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷ​ഹ്ന കെ ​മു​ഹ​മ്മ​ദ്, ആ​ർഎം​ഒ ഡോ. ​അ​നൂ​പ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ക്ഷ​യ കേന്ദ്രം മാ​റ്റി സ്ഥാ​പി​ച്ചു

കു​ണ്ട​റ: പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​ക്ഷ​യ കേന്ദ്രം ഇ​ള​മ്പ​ള്ളൂ​ര്‍ ജം​ഗ്ഷ​നി​ല്‍ കെ​ജി​വി യു​പി സ്കൂ​ളി​ന് എ​തി​ര്‍​വ​ശ​മാ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഫോ​ണ്‍: 8921251816, 9446796560.