ലൈ​ഫ് മി​ഷ​ന്‍: ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം 28 ന്
Wednesday, January 20, 2021 11:19 PM IST
കൊല്ലം: ​ലൈ​ഫ് മി​ഷ​ന്‍ സം​സ്ഥാ​ന​ത്ത് ര​ണ്ട​ര​ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ജ​നു​വ​രി 28 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. ജി​ല്ല​യി​ല്‍ 68 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലും കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഗു​ണ​ഭോ​ക്തൃ സം​ഗ​മം ന​ട​ത്തും. ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ.​ഡാ​നി​യ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നു.
മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മി​ക​വാ​ര്‍​ന്ന രീ​തി​യി​ല്‍ ഗു​ണ​ഭോ​ക്തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല പ​രി​പാ​ടി​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു.
സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്‍​സി​പ്പാ​ലി​റ്റി​ക​ളി​ലും കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലും പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും. ഇ​വ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കും.
ജി​ല്ല​യി​ല്‍ ലൈ​ഫ് മി​ഷ​നി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 20539 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു 4642 വീ​ടു​ക​ള്‍ നി​ര്‍​മാ​ണ​ത്തി​ലാ​ണ്. ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​കും. എ​സ് സി/​എ​സ്ടി/​ഫി​ഷ​റീ​സ് അ​ഡീ​ഷ​ണ​ല്‍ ലി​സ്റ്റി​ലു​ള്ള 4743 ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ക​രാ​ര്‍ വെ​യ്ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന എ​ല്ലാ​വ​രു​മാ​യും ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള ഭ​വ​ന നി​ര്‍​മാ​ണം ഈ ​മാ​സം തു​ട​ങ്ങും.
ഭൂ​ര​ഹി​ത​ര്‍​ക്കാ​യി നാ​ല് ഫ്ളാ​റ്റു​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. പു​ന​ലൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ വാ​ള​ക്കോ​ടു​ള്ള ഫ്ളാ​റ്റി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്. മു​ണ്ട​യ്ക്ക​ല്‍, അ​ഞ്ച​ല്‍, പ​ടി​ഞ്ഞാ​റേ ക​ല്ല​ട എ​ന്നീ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​ര്‍​ക്ക് കോ​ണ്‍​ട്രാ​ക്ട​ര്‍​ക്ക് അ​വാ​ര്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. സൈ​റ്റ് ക്ലി​യ​റ​ന്‍​സ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​നു​ള്ള പ്ര​വ​ര്‍​ത്തി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.