പുനലൂർ: ചെമ്മന്തൂർ 2405-നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള ചെമ്മന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം വിവിധ പൂജാകർമങ്ങളോടെ 26, 27, 28 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര കാര്യ കമ്മിറ്റി പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള, സെക്രട്ടറി എസ്.ജയദേവൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
26 ന് രാവിലെ 8.50നും, 9.20നും മധ്യേ തൃക്കൊടിയേറ്റ് നടക്കും, 9.30 ന് നൂറും പാലും, വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, ദീപകാഴ്ച, 7.30 ന് ശീവേലി എഴുന്നെള്ളത്ത്. 27 ന് രാവിലെ ആറിന് ഉഷഃപുജ, 10 ന് നിവേദ്യ പൂജ, രാത്രി 7.30 ന് കൊടിമര പൂജ, 28 ന് രാവിലെ എട്ടിന് ഭാഗവത പാരായണം, ഒന്നിന് അഷ്ടദ്രവ്യാ ദിഷേകം, രാത്രി 7.30ന് അലങ്കാര ദീപാരാധന ദീപ കാഴ്ചയും, 8.5നും 8.30 നും മധ്യേ തൃക്കൊടിയിറക്കും നടക്കും.
വർഷങ്ങളായി നടത്തി വരുന്ന കാവടി എഴുന്നെള്ളത്ത് ഇത്തവണ ചുരുക്കി ക്ഷേത്രത്തിൽ നിന്നുംനേർച്ചയായി ഒരു കാവടി പുനലൂർ തൃക്കൊതേശ്വരം മഹാദേവർ ക്ഷേത്രത്തിലെത്തി അഭിഷേത്തിനുള്ള പാലു പൂജിച്ചു നിറച്ച ശേഷം തിരികെ ചെമ്മന്തൂർ ക്ഷേത്ര സന്നിധിയിൽ എത്തി അഭിഷേകം നടത്തും. വാർഡ് കൗൺസിലർ ബിജു കാർത്തികേയൻ, കൺവീനർ സി.ജയപാലകുറുപ്പ്, ട്രഷറർ പി.ബാബു എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.