പ്രീ-​പ്രൈ​മ​റി, എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ൽ
Wednesday, January 20, 2021 11:16 PM IST
ശാ​സ്താം​കോ​ട്ട: സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്രീ - ​പ്രൈ​മ​റി ജീ​വ​ന​ക്കാ​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ. സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​രു​ടേ​തി​ന് സ​മാ​ന​മാ​യ ആ​നു​കൂ​ല്യ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​വ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ങ്കി​ലും ഇ​ത് തെ​റ്റി.
കോ​വി​ഡ് കാ​ല​മാ​യ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം കൊ​ണ്ട് ഒ​രു രൂ​പ​യു​ടെ പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത ഇ​വ​ർ ജീ​വി​തം ത​ന്നെ എ​ങ്ങ​നെ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
1988-ൽ ​ആ​ണ് സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ളി​ൽ പി ​റ്റി എ ​ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ - ​പ്രൈ​മ​റി തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി കൊ​ടു​ത്ത​ത്. കു​ട്ടി​ക​ളി​ൽ നി​ന്ന് നാ​മ​മാ​ത്ര​മാ​യ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് അ​ധ്യാ​പ​ക​ർ​ക്കും ആ​യ​മാ​ർ​ക്കും ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഗ​വ. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് 600 ഉം ​ആ​യ​മാ​ർ​ക്ക് 400 ഉം ​ഓ​ണ​റേ​റി​യ​മാ​യി ന​ൽ​കി. ഏ​റെ​ക്കാ​ലം ഈ ​രീ​തി തു​ട​ർ​ന്ന് വ​ന്നു. പി​ന്നീ​ട് ജീ​വ​ന​ക്കാ​ർ ഓ​ണ​റേ​റി​യം കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ങ്കി​ലും സ​ർ​ക്കാ​ർ ഇ​തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി.
തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും അ​ധ്യാ​പ​ക​ർ​ക്ക് 5000 രൂ​പ​യും ആ​യ​മാ​ർ​ക്ക് 3500 രൂ​പ​യും ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ടു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ചി​ലും സു​പ്രീം കോ​ട​തി​യി​ലും അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ കോ​ട​തി​ക​ൾ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​തു​ക ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​യ​ങ്കി​ലും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ്രീ - ​പ്രൈ​മ​റി തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​യ്ഡ​ഡ് മേ​ഖ​ല​യെ ത​ഴ​യു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ഴും എ​യ്ഡ​ഡ് സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കു​ട്ടി​ക​ളി​ൽ നി​ന്ന് പി​രി​ച്ചെ​ടു​ക്കു​ന്ന നാ​മ​മാ​ത്ര​മാ​യ ഫീ​സാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് ത​ന്നെ ആ​യി​ര​ത്തി അ​ഞ്ഞൂ​റോ ര​ണ്ടാ​യി​ര​മോ രൂ​പ ആ​യി​രി​ക്കും. പി​ന്നീ​ട് ഉ​ണ്ടാ​യ ഓ​രോ ബ​ജ​റ്റി​ലും സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു ന​ൽ​കി. നി​ല​വി​ൽ ഗ​വ.​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് 11500 രൂ​പ​യും ആ​യ​മാ​ർ​ക്ക് 6500 രൂ​പ​യും ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും ഇ​വ​രു​ടെ വി​ഹി​തം വ​ർ​ധി​പ്പി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ നേ​രി​ട്ട് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളി​ൽ നി​ന്ന് ഫീ​സ് പി​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഫീ​സ് ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു. തൊ​ട്ട​ടു​ത്തു​ള്ള ഗ​വ.​സ്കൂ​ളി​ലും എ​യ്ഡ​ഡ് സ്കൂ​ളി​ലും വ്യ​ത്യ​സ്ത​മാ​യ രീ​തി തു​ട​രു​ന്ന​തി​നാ​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ലേ​ക്ക് കു​ട്ടി​ക​ൾ വ​രാ​ൻ മ​ടി​ക്കു​ന്ന​താ​യും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ നി​ന്നും എ​യ്ഡ​ഡ് ജീ​വ​ന​ക്കാ​രെ ത​ഴ​യു​മ്പോ​ഴും ഈ ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഗ​വ.​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
കോ​വി​ഡ് കാ​ല​ത്ത് ഇ​വ​രു​ടെ വ​രു​മാ​നം പു​ർ​ണ​മാ​യും നി​ല​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​വും മ​റ്റും ഇ​വ​ർ തു​ട​ർ​ന്ന് വ​രി​ക​യാ​ണ്. എ​ൽ ഡി ​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​നി​യും ഇ​ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ൽ ജീ​വ​ന​ക്കാ​ർ വ​ള​രെ നി​രാ​ശ​യി​ലാ​ണ്.
വ​രും ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ.