കാർ തടഞ്ഞു മർദിച്ചതായി പരാതി
Sunday, January 17, 2021 11:27 PM IST
കാ​ളി​കാ​വ്: ഓ​ട്ടോ​റി​ക്ഷ​യ്ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​ർ ത​ട​ഞ്ഞുനി​ർ​ത്തി ഡ്രൈവ​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ടെ കാ​ർ ഡ്രൈ​വ​റു​ടെ ര​ണ്ടു പ​ല്ല് കൊ​ഴി​യു​ക​യും താ​ടി​യെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വി​ടി മൂ​ച്ചി​ക്ക​ലി​ലാ​ണ് സം​ഭ​വം. മാ​ഞ്ചേ​രി കു​രി​ക്ക​ൾ അ​ബ്ദു​റ​ഷീ​ദാ​ണ് ആ​ക്ര​മ​ണ​ത്തി​ര​യാ​യ​ത്. റ​ഷീ​ദ് കൊ​ച്ചി​യി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്.
ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ഞ്ച​ച്ച​വി​ടി സ്വ​ദേ​ശി പു​ലി​വെ​ട്ടി സ്വാ​ലി​ഹ് എ​ന്ന​യാ​ളു​ടെ പേ​രി​ൽ കാ​ളി​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന റ​ഷീ​ദ് നെ​ഗ​റ്റീ​വാ​യാ​ൽ മൊ​ഴി​യെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​ഐ ജോ​തീ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. പ്ര​തി ഒ​ളി​വി​ൽ പോ​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.