ബി​രി​യാ​ണി വി​റ്റും പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് ഫ​ണ്ട് സ​മാ​ഹ​ര​ണം
Sunday, January 17, 2021 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: ബി​രി​യാ​ണി വി​റ്റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് വേ​ണ്ടി ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി രാ​ഹു​ൽ​ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ്. ക​രു​വാ​ര​ക്കു​ണ്ട് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് വേ​ണ്ടി 1200 ബി​രി​യാ​ണി പൊ​തി​ക​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യു ഫോ​ഴ്സ് പാ​ച​കം ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​യ്ക്കാ​തി​രി​ക്കാ​ൻ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും ,സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബി​രി​യാ​ണി ചെ​ന്പി​ന്‍റെ പ്ര​ചാ​ര​ണം ന​ട​ത്തി 1200 പൊ​തി ചി​ക്ക​ൻ ബി​രി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യു ഫോ​ഴ്സ് ത​യാ​റാ​ക്കി​യ​ത്. പ്ര​ച​ര​ണം വ​ഴി ആ​യി​ര​ത്തി​ല​ധി​കം പൊ​തി​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ ഓ​ർ​ഡ​ർ ല​ഭി​ക്കു​ക​യും ചെ​യ്തു. ആ​വ​ശ്യ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ല്ലാം നേ​രി​ട്ട് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പൊ​തി​ക​ൾ എ​ത്തി​ച്ചു ന​ൽ​കി. കോ​ണ്‍​ഗ്ര​സ് ത​രി​ശ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സ ഹാ​ജി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സൈ​ന​ബ പാ​ല​ഞ്ചീ​രി, ആ​ർ​ജി​ആ​ർ​എ​ഫ് ക്യാ​പ്റ്റ​ൻ റി​യാ​സ് കൈ​പ്പു​ള്ളി, റ​ഫീ​ഖ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൽ റ​സാ​ഖ്, വി.​നി​സാം, നി​യാ​സ്, കാ​ദ​ർ ത​രി​ശ്, ഷാ​ഹി​ദ് ഷ​ഹ​ൽ, കെ.​ആ​ഷി​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.