കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി​യു​മാ​യി സി​റ്റി പോ​ലീ​സ്
Saturday, January 16, 2021 11:01 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പോ​ലീ​സു​കാ​ർ​ക്ക് പോ​സ്റ്റ് കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച് കൊ​ല്ലം സി​റ്റി പോ​ലീ​സ് രം​ഗ​ത്ത്. കോ​വി​ഡ് ബാ​ധി​ച്ച പോ​ലീ​സു​കാ​ർ​ക്ക് ആ​റ് മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ചി​കി​ത്സ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.
കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ പോ​ലീ​സ് ആ​ശു​പ​ത്രി​യാ​ണ് ചി​കി​ത്സാ കേ​ന്ദ്രം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് പോ​ലീ​സു​കാ​രും. ഇ​തി​നോ​ട​കം ത​ന്നെ രോ​ഗം ബാ​ധി​ച്ച ഇ​രു​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്ക് ചി​കി​ത്സ ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം സി​റ്റി പോ​ലീ​സും കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് ചി​കി​ത്സാ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്. കൊ​ല്ലം ജി​ല്ലാ ഭ​ര​ണ​കൂ​ടം, ആ​രോ​ഗ്യ വ​കു​പ്പ്, കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​വും പ​ദ്ധ​തി​ക്ക് പി​ന്നി​ലു​ണ്ട്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. 24 മ​ണി​ക്കൂ​റും സേ​വ​ന സ​ജ്ജ​മാ​യ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ് കോ​വി​ഡ് കെ​യ​ർ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ദി​വ​സ​വും ക​മ്മി​ഷ​ണ​ർ വി​ല​യി​രു​ത്തും.