യൂ​ത്ത് കോ​ൺഗ്രസ് പ്ര​വ​ർ​ത്ത​ക​രെ വി​ട്ടു​കി​ട്ടാ​ൻ എംപി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു
Saturday, January 16, 2021 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ട​യു​മെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൻ പ്ര​വ​ർ​ത്ത​ക​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പ​രി​പാ​ടി ക​ഴി​യും വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഇ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പോലീ​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎ യെ ​ക​രിം​കൊ​ടി കാ​ണി​ക്കാ​നാ​യി പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ കാ​ത്തു നി​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെയാണ് കൊ​ട്ടാ​ര​ക്ക​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജു ജോ​ർ​ജ്, സു​ദേ​വ​ൻ ഗി​രീ​ഷ് ഉ​ണ്ണി​ത്താ​ൻ, ജി​ബി​ൻ കൊ​ച്ച​ഴി​ക​ത്ത്, അ​നീ​ഷ് പെ​രും​കു​ളം, മ​നോ​ജ്‌ ആ​ന​കോ​ട്ടൂ​ർ, ജി​ജോ നീ​ലേ​ശ്വ​രം, ജി​ജോ ഉ​മ്മ​ന്നൂ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ലോ​ക്ക​പ്പി​ൽ വ​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎ വേ​ദി വി​ട്ട് പോ​യ​തി​ന് ശേ​ഷ​മേ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ വി​ടു​ക​യു​ള്ളു എ​ന്ന് പോലീ​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ലെ​ത്തി മു​ദ്രാവാ​ക്യം വി​ളി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു സ്റ്റേ​ഷ​നി​ലെ​ത്തി​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ്ര​വ​ർ​ത്ത​ക​രെ വി​ട്ട് കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പെ ട്ടു​ കൊ​ണ്ട് കുത്തി​യി​രു​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ പൊ​ലീ​സ് വി​ട്ട​ത്.