വ്യാ​പാ​രി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കു​ന്നു
Friday, January 15, 2021 11:48 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ​യും പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളെ​യും ആ​ദ​രി​ക്കും. പൊ​തു​സ​മ്മേ​ള​നം ഐ​ഷാ പോ​റ്റി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.