കു​ന്ന​ത്തൂ​ർ മണ്ഡലത്തിൽ 324.5 കോ​ടി
Friday, January 15, 2021 11:46 PM IST
ശാ​സ്താം​കോ​ട്ട: ബ​ജ​റ്റി​ൽ കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 324 . 5 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ. കു​ന്ന​ത്തൂ​ർ , പോ​രു​വ​ഴി , ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 125 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വ​ക​യി​രി​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യോ​ട് കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​ൻ​പ​ത് കോ​ടി​യും ഗ​വ. ഐ​ടി​ഐ ക്ക് 20 ​കോ​ടി, പാ​രാ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​രം​ഭി​ക്കാ​ൻ 5 കോ​ടി, പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് സ്ഥാ​പി​ക്കാ​ൻ 20 കോ​ടി . അ​ത്യാ​ധു​നി​ക റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ 61 . 5 കോ​ടി, പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ 19 കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രി​ത്തി​യി​രി​ക്കു​ന്ന​ത് .