കു​ള​ത്തൂ​പ്പു​ഴ സ്‌​ട്രോംഗ് റൂ​മിന്‍റെ​യും ഇ​ട​മ​ണ്‍ ഫോ​റ​സ്റ്റ് കോം​പ്ല​ക്‌​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, January 14, 2021 10:35 PM IST
കൊല്ലം: പു​ന​ലൂ​ര്‍ വ​നം ഡി​വി​ഷ​നി​ലെ ഇ​ട​മ​ണി​ല്‍ നി​ര്‍​മി​ച്ച ഫോ​റ​സ്റ്റ് കോം​പ്ല​ക്‌​സി​ന്‍റെ​യും കു​ള​ത്തൂ​പ്പു​ഴ ത​ടി ഡി​പ്പോ​യി​ല്‍ നി​ര്‍​മ്മി​ച്ച സ്‌​ട്രോ​ംഗ് റൂ​മി​ന്‍റെയും ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ക്കും. ഇ​ട​മ​ണ്‍ ഫോ​റ​സ്റ്റ് കോം​പ്ല​ക്‌​സ് ആ​സ്ഥാ​ന​ത്ത് ഉ​ച്ച​യ്ക്ക് 12.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തെന്മല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. പി​സിസി​എ​ഫ് ദേ​വേ​ന്ദ്ര​കു​മാ​ര്‍ വ​ര്‍മ, ദ​ക്ഷി​ണ മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സ​ഞ്ജ​യ​ന്‍​കു​മാ​ര്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍ കോ​മ​ള​കു​മാ​ര്‍, തെന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി സ​ന്തോ​ഷ്, പു​ന​ലൂ​ര്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ ​ഷാ​ന​വാ​സ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ഉ​ച്ച​കഴിഞ്ഞ് 2.30 ന് ​കു​ള​ത്തു​പ്പു​ഴ ത​ടി ഡി​പ്പോ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യാ​തി​ഥി​യാ​കും. ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍, പിസിസി​എ​ഫ് ദേ​വേ​ന്ദ്ര​കു​മാ​ര്‍ വ​ര്‍​മ്മ, ദ​ക്ഷി​ണ​മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സ​ഞ്ജ​യ​ന്‍​കു​മാ​ര്‍, എ​ബിപി ​ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ ​ആ​ര്‍ ആ​ട​ല​ര​ശ​ന്‍, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റീ​ന ഷാ​ജ​ഹാ​ന്‍, ഇ ​കെ സൂ​ധീ​ര്‍, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി ​ജ​യ​കൃ​ഷ്ണ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.