കോവിഡ് നിരക്ക് ഉയർന്നു തന്നെ: 528 പേർക്ക് കൂട‌ി രോഗബാധ
Wednesday, January 13, 2021 10:34 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 528 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 230 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കാ​വ​നാ​ട്, തൃ​ക്ക​ട​വൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​യ്യ​നാ​ട്, ഇ​ള​മാ​ട്, ച​വ​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, മൈ​ലം, പന്മ​ന, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ശൂ​ര​നാ​ട് വ​ട​ക്ക്, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര, പ​ടി​ഞ്ഞാ​റേ ക​ല്ല​ട, പ​ത്ത​നാ​പു​രം, ഓ​ച്ചി​റ, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ള​ക്ക​ട, പി​റ​വ​ന്തൂ​ര്‍, ശൂ​ര​നാ​ട് തെ​ക്ക്, കു​ണ്ട​റ, കു​മ്മി​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 525 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 77 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കാ​വ​നാ​ട്-11, തൃ​ക്ക​ട​വൂ​ര്‍-10, വ​ട​ക്കേ​വി​ള-​ഒ​ന്‍​പ​ത്, കു​രീ​പ്പു​ഴ-​എ​ട്ട്, കി​ളി​കൊ​ല്ലൂ​ര്‍, പ​ള്ളി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ര​വി​പു​രം, ത​ങ്ക​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും കൊ​ട്ടാ​ര​ക്ക​ര-​നാ​ല്, പു​ന​ലൂ​ര്‍-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​യ്യ​നാ​ട്-22, ഇ​ള​മാ​ട്, ച​വ​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 19 വീ​ത​വും പന്മ​ന-18, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ശൂ​ര​നാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും പ​ടി​ഞ്ഞാ​റേ ക​ല്ല​ട-13, പ​ത്ത​നാ​പു​രം-12, ഓ​ച്ചി​റ, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ള​ക്ക​ട, പി​റ​വ​ന്തൂ​ര്‍, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും കു​ണ്ട​റ, കു​മ്മി​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും അ​ല​യ​മ​ണ്‍, നെ​ടു​മ്പ​ന, പെ​രി​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒന്പ​ന്‍​പ​ത് വീ​ത​വും അ​ഞ്ച​ല്‍, ത​ല​വൂ​ര്‍, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു​വീ​ത​വും ക്ലാ​പ്പ​ന-​ഏ​ഴ്, വി​ള​ക്കു​ടി-​ആ​റ്, കി​ഴ​ക്കേ ക​ല്ല​ട, കു​ല​ശേ​ഖ​ര​പു​രം, ചി​ത​റ, ത​ഴ​വ, പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും ക​ട​യ്ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍, നെ​ടു​വ​ത്തൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ആ​ര്യ​ങ്കാ​വ്, ഉ​മ്മ​ന്നൂ​ര്‍, കു​ന്ന​ത്തൂ​ര്‍, നി​ല​മേ​ല്‍, പേ​ര​യം, മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ ത​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.