‘പിച്ച്’ പരിശോധിച്ച് അധികൃതർ
Wednesday, December 2, 2020 1:10 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക്രി​ട്ടി​ക്ക​ല്‍, വ​ള്‍​ന​റ​ബി​ള്‍ വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ ന​ര​സിം​ഹു​ഗാ​രി ടി.​എ​ല്‍. റെ​ഡ്ഡി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ്പ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടം കു​ന്നി​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍​നി​ന്നാ​ണ് ബൂ​ത്തു​ക​ളു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത് വോ​ട്ടി​ല്‍ താ​ഴെ മാ​ത്രം ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ ക്രി​ട്ടി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​സ്‌​കൂ​ളി​ലെ ബൂ​ത്തു​ക​ള്‍.
ചി​ല ബൂ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള റാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സം​ഘം നി​ര്‍​ദേ​ശം ന​ല്‍​കി.
കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കും വേ​ണ്ട നി​ര്‍​ദേ​ശ​വും ന​ല്‍​കി.
പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പി​ന് പോ​ലീ​സ് സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തും സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തും സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കു​ക.