കാസർഗോഡ്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ദീപം തെളിക്കല്‍, റെഡ് റിബണ്‍ അണിയല്, എയ്ഡ്സ് ദിന പ്രതിജ്ഞ, വെര്‍ച്വല്‍ ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന ബോധവത്കരണ ക്ലാസ് ഡിഎംഒ ഡോ. എ.വി. രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലുരായ, മാസ് മീഡിയ ഓഫീസര്‍ അബ്ദുൾ ലത്തീഫ് മഠത്തില്‍, സീനിയര്‍ സൂപ്രണ്ട് പി. ഗിരീഷ്കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എന്നിവര്‍ പങ്കെടുത്തു. എയ്ഡ്സ് ദിനാചരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു .
ജനറല്‍ ആശുപത്രി കാസര്‍ഗോഡും എആര്‍ടി സെന്ററും റോട്ടറി ക്ലബുമായി സഹകരിച്ച് കാസർഗോഡ് ജെപിഎച്ച്എന്‍ സ്കൂള്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.
കാസര്‍ഗോഡ് പാന്‍ടെക് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ബോധവത്ക്കരണ ക്ലാസും റെഡ് റിബണ്‍ ധാരണവും പ്രതിജ്ഞ എടുക്കലും സംഘടിപ്പിച്ചു.
ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടര്‍ കെ.പി. ഭരതന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്ഐ ഉണ്ണികൃഷ്ണന്, പ്രോജക്ട് മാനേജര്‍ ജോസ്മി എന്‍. ജോസ്, എംഇഎ ഓഫീസര്‍ അഷിത മധു എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ട് കൗണ്‍സലര്‍ സന്ദീപ് കുമാര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
കാസർഗോഡ്: എന്‍വൈകെ സുരക്ഷ പ്രോജക്ടും ജില്ലാ വനിതാ-ശിശു വികസന വകുപ്പും സംയുക്തമായി എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. ടി.കെ. ആമിന റെഡ് റിബണ്‍ ചാര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഎല്‍എസ്എ സെക്ഷന്‍ ഓഫീസര്‍ കെ. ദിനേശ് റെഡ് റിബണ്‍ സ്വീകരിച്ചു. ജില്ലാ ടിബി-എച്ച്ഐവി കോ-ഓര്‍ഡിനേറ്റര്‍ വി. രതീഷ് അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന് മാങ്ങാട്, വനിതാ-ശിശു വികസന വകുപ്പ് വെല്‍ഫയര്‍ ഓഫീസര്‍ സുനു എസ്. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍ഗോഡ് ജനമൈത്രി പോലീസ് ഓഫീസര്‍ മധു കാരക്കടവത്ത്, കുഞ്ഞികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. എന്‍വൈകെ സുരക്ഷാ പ്രോജക്ട് മാനേജര്‍ പി. ശ്രീജിത്ത് സ്വാഗതവും പ്രോജക്ട് ഔട്ട്റീച്ച് വര്‍ക്കര്‍ നാരായണ പെര്‍ഡാല നന്ദിയും പറഞ്ഞു.
കാസർഗോഡ്: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എആര്‍ടി സെന്ററിന്റെയും ഡെയ്ലി റൈഡേഴ്സ് ക്ലബിന്റെ സഹകരണത്തോടെ എയ്ഡ്സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍ഗോഡ് റോട്ടറി ക്ലബ് ജില്ലാ ഗവര്‍ണര്‍ ഡോ. ബി. ഹരികൃഷ്ണന് നമ്പ്യാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. എആര്‍ടി സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനാര്‍ദന നായക്, നോഡല്‍ ഓഫീസര്‍ ഡോ. പി. കൃഷ്ണനായക്, ഡെയ്ലി റൈഡേര്‍സ് ക്ലബ് ട്രഷറര്‍ റിഷാദ് പി.ബി. നായമാര്‍മൂല, ഡോ. ബി. നാരായണ നായക്, ദിനകര്‍ റായ്, അനില്‍കുമാര്‍, സി.എ. യൂസഫ്, ഫസല്‍ റഹ്മാന്, നിയാസ് ചട്ടഞ്ചാല്‍, ഷറഫ്, മുഹമ്മദ് ഹാജി പൊയിനാച്ചി, അസ്ലം തളങ്കര, തബ്ഷീര്‍ കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.