വെള്ളരിക്കുണ്ട്: യുഡിഎഫ് ബളാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന രാഷ്ട്രീയ വിശദീകരണ പ്രചാരണ വാഹനജാഥ നടത്തി. വാഴത്തട്ടില് നിന്ന് ആരംഭിച്ച ജാഥ മുന്‍ എംഎല്‍എ കെ. പി. കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കാസിം അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു കട്ടക്കയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ഷോബി ജോസഫ്, വിനോജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുട്ടോംകടവ്, ചെരുമ്പക്കോട്, കൂളിമട, കൊന്നക്കാട്, മൈക്കയം, വള്ളിക്കടവ്, ചുള്ളി, കാര്യോട്ട് ചാല്, മരുതോം, പുല്ലോടി, കക്കുഴിമുക്ക്, പടയങ്കല്ല്, വലിയ പുഞ്ച, ചെത്തിപ്പുഴത്തട്ട് എന്നിവിടങ്ങളിലെ യോഗങ്ങള്‍ക്ക് ശേഷം വൈകുന്നേരം മാലോം ടൗണില്‍ ജാഥ സമാപിച്ചു. സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. മാലോത്ത് യുഡിഎഫ് തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും എംപി നിര്‍വഹിച്ചു.