കാഞ്ഞങ്ങാട്: സിപിഎമ്മിനെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ വഴിവിട്ട പോക്കില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയെ തിരുത്തുന്നതിന് വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരമായിരിക്കും വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു.
ഏതെല്ലാം വിധത്തില്‍ അഴിമതി നടത്താന്‍ കഴിയുമെന്ന ഗവേഷണത്തിലാണ് ഈ സര്‍ക്കാര്‍. കൊലപാതകികളെയും അക്രമികളെയും രക്ഷപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ഭരണകൂടമെന്ന കീരിടവും ഈ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ അടയ്ക്കുന്ന പണം കൊലയാളികള്‍ക്ക് വേണ്ടി ചെലവഴിച്ച സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്തായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും പടന്നക്കാട് കരുവളത്ത് നടന്ന കാഞ്ഞങ്ങാട് നഗരസഭ യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടി.വി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, നഗരസഭാ ലീഗ് പ്രസിഡന്റ് എന്‍.എ. ഖാലിദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണന്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ടി. ബാലകൃഷ്ണന്, സി.കെ. റഹ്മത്തുള്ള, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, പി.കെ. കരുണാകരന്, പ്രമോദ് കെ റാം, ചന്ദ്രന് മാസ്റ്റര്‍, ടി. കുഞ്ഞികൃഷ്ണന്, അഡ്വ. ബിജു കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥികളായ എം. അസിനാര്‍, ടി.കെ. സുമയ്യ, ഹസീന റസാഖ്, ടി.കെ. ബനീഷ് രാജ്, വസീം പടന്നക്കാട് എന്നിവര്‍ സംബന്ധിച്ചു.