ചെ​ങ്ക​ൽ ക്വാ​റി​ക​ളും ടിപ്പർ ലോറിക‍ളും പണിമുടക്കിലേക്ക്
Monday, November 30, 2020 12:44 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ, പോ​ലീ​സ്, ജി​യോ​ള​ജി അ​ധി​കൃ​ത​രു​ടെ പീ​ഡ​ന​ത്തി​ൽ സ​ഹി​കെ​ട്ട് നാ​ളെ മു​ത​ൽ ചെ​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ചെ​ങ്ക​ൽ ക്വാ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 400 ഓ​ളം ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ലാ​യി ആ​യി​ര​ത്തി​ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യ​ക്ഷ​മാ​യും നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ അ​തി​ന്‍റെ അ​നേ​ക​മ​ട​ങ്ങ് തൊ​ഴി​ലാ​ളി​ക​ൾ പ​രോ​ക്ഷ​മാ​യും ജോ​ലി ചെ​യ്യു​ന്നു. കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് ജി​ല്ലാ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന് പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചു​ത​രാ​ൻ ക​ഴി​യു​ന്നി​ല്ല. റ​വ​ന്യൂ, ജി​യോ​ള​ജി, പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ചെ​ങ്ക​ല്ലു​മാ​യി പോ​കു​ന്ന ലോ​റി​ക​ളെ പി​ടി​കൂ​ടു​ക​യും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ട്ടു​ത​രാ​ത്ത സ്ഥി​തി​യു​മു​ണ്ടാ​കു​ന്നു. ഇ​തു​മൂ​ലം വ​ണ്ടി​യി​ലെ​യും ക്വാ​റി​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​യി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ വാ​യ്പ തി​രി​ച്ച​ട​വും ഇ​തോ​ടെ മു​ട​ങ്ങു​ന്നു.
തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് അ​ധി​കാ​രി​ക​ൾ പി​ന്മാ​റ​ണ​മെ​ന്നും തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
നീ​ലേ​ശ്വ​രം: ടി​പ്പ​ർ ലോ​റി മേ​ഖ​ല​യി​ൽ ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ര​നാ​യാ​ട്ടി​നെ​തി​രേ ഹൊ​സ്ദു​ർ​ഗ്, വെ​ള​ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ല​ളി​ക​ളും ഉ​ട​മ​ക​ളും നാ​ളെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ​ണി​മു​ട​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ ടി​പ്പ​ർ ഓ​ണേ​ഴ്‌​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ റ​വ​ന്യൂ, ജി​യോ​ള​ജി, ആ​ർ​ടി​ഒ, പോ​ലീ​സ് എ​ന്നി​വ​ർ ടി​പ്പ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ നി​യ​മം മൂ​ലം പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​റി​ക​ളും ജെ​സി​ബി​ക​ളും അ​നാ​വ​ശ്യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യി പെ​ർ​മി​റ്റു​ള്ള മ​ണ്ണ് വ​ണ്ടി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ഇ​വി​ട​ത്തെ- റ​വ​ന്യൂ, ആ​ർ​ടി​ഒ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തു​ട​ർ​ന്ന് വേ​ട്ട​യാ​ടി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ടി​പ്പ​ർ മേ​ഖ​ല​യി​ലെ അ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. രാ​ജ​ൻ, പി.​വി. ര​ജി​ത്കു​മാ​ർ, പി.​വി. അ​നി​ൽ​കു​മാ​ർ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ സം​ബ​ന്ധി​ച്ചു.