തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് ചീ​മേ​നി​യി​ലെ 35 സി​പി​എം കു​ടും​ബ​ങ്ങ​ള്‍
Saturday, November 28, 2020 11:56 PM IST
ചീ​മേ​നി: സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ചീ​മേ​നി​യി​ല്‍ പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ര്‍​ടി അം​ഗ​ങ്ങ​ളാ​യ 35 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ രം​ഗ​ത്ത് വ​ന്ന​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ചീ​മേ​നി ച​ള്ളു​വ​ക്കോ​ട് പ്ര​ദേ​ശ​ത്ത് കൂ​ടി ഗെ​യി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ വ​ലി​ച്ച വ​ക​യി​ല്‍ കി​ട്ടേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​മേ​നി​യി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.
ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ കൂ​ടെ നി​ല്‍​ക്കേ​ണ്ട നേ​താ​ക്ക​ള്‍ ഗെ​യി​ല്‍ അ​ധി​കൃ​ത​രു​മാ​യി നീ​ക്കു​പോ​ക്കു​ക​ള്‍ ന​ട​ത്തി​യെ​ന്നു​മാ​ണ് സ​മ​ര​സ​മി​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ര്‍​ഡാ​യ ച​ള്ളു​വ​ക്കോ​ട് നി​ന്നാ​ണ് പാ​ര്‍​ട്ടി​ക്കെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി 35 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​ര​ണ ആ​ഹ്വാ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ച ള്ളു​വ​ക്കോ​ട് പ്ര​ദേ​ശ​ത്ത് കൂ​ടി 2012 ല്‍ ​ഗെ​യി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച്‌ അ​ധി​കൃ​ത​രോ​ട് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നാം ഘ​ട്ട​മാ​യി 2013 ല്‍ ​ചെ​റി​യ തു​ക ല​ഭി​ച്ച​ത​ല്ലാ​തെ മ​റ്റൊ​ന്നും ഇ​വ​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ര​ണ്ടാം ഘ​ട്ട​മാ​യി ല​ഭി​ക്കേ​ണ്ട തു​ക ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
2014ല്‍ ​സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച്‌ കേ​സി​ന് പോ​വു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഗെ​യി​ലി​ല്‍ ജോ​ലി നേ​ടു​ക​യും ത​ങ്ങ​ള​റി​യാ​തെ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക​യും നാ​ട്ടു​കാ​രെ വ​ഞ്ചി​ക്കു​ക​യും ചെ​യ​ത​താ​യാ​ണ് നി​ല​വി​ലെ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.