പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അണുവിമുക്തമാക്കും
Saturday, November 28, 2020 11:56 PM IST
കാസർഗോഡ്: 13ന് ​രാ​വി​ലെ എ​ട്ടി​നു മു​മ്പാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യ​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. വോ​ട്ടെ​ടു​പ്പ് വേ​ള​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സാ​നി​റ്റൈ​സ് ചെ​യ്യു​ന്ന​തി​ന് സാ​നി​റ്റൈ​സിം​ഗ് ടീം ​പോ​ളിം​ഗ് ബൂ​ത്തി​ൽ സ​ജ്ജ​മാ​യി​രി​ക്കും. മാ​സ്‌​ക് ധ​രി​ച്ച് വ​രു​ന്ന വോ​ട്ട​ർ മാ​സ്‌​ക് താ​ഴ്ത്തി തി​രി​ച്ച​റി​യ​ലി​ന് നി​ർ​ബ​ന്ധ​മാ​യി വി​ധേ​യ​മാ​ക​ണം. ഇ​ട​തു​കൈ​യി​ലെ ഗ്ലൗ​സ് ഊ​രി പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന വോ​ട്ട​ർ വോ​ട്ടിം​ഗ് ക​ഴി​ഞ്ഞ് വി​ര​ലി​ൽ മ​ഷി പ​തി​പ്പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മേ ഗ്ലൗ​സ് വീ​ണ്ടും ധ​രി​ക്കാ​വൂ.

വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഡി​സം​ബ​ർ അ​ഞ്ചി​ന് വോ​ട്ടിം​ഗ് യ​ന്ത്രം വി​ത​ര​ണം ചെ​യ്യും. ആ​റി​ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തും. ഡി​സം​ബ​ർ 13 വ​രെ​യും വോ​ട്ടെ​ടു​പ്പി​ന് ശേ​ഷ​വും ര​ണ്ടു ത​ട്ടി​ലു​ള്ള സു​ര​ക്ഷ​യോ​ടെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.