യു​ഡി​എ​ഫ് വ​നി​താസ്ഥാ​നാ​ർ​ഥി​ക​ളെ കൈ​യേ​റ്റം ചെ​യ്തെന്ന്
Saturday, November 28, 2020 12:57 AM IST
ചെ​റു​വ​ത്തൂ​ർ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് വ​നി​താ​സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ച​ര​ണ​ത്തി​നി​ടെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എം.​വി. ജ​യ​ശ്രീ(38), നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​റു​വ​ത്തൂ​ർ ര​ണ്ടാം ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ.​വ​ല്ലി(46)​എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ് ചെ​റു​വ​ത്തൂ​രി​ൽ വ​ച്ച് അ​ക്ര​മ​മു​ണ്ടാ​യ​ത്.
ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ക​ണ്ണം​കു​ളം ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ വീ​ടു​ക​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​യേ​റ്റം ന​ട​ന്ന​തെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു​പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​യേ​റ്റം ന​ട​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വോ​ട്ട് ചോ​ദി​ക്കാ​നു​ള്ള പൗ​ര​ന്‍റെ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം നീ​ക്ക​ത്തി​നെ​തി​രേ തെ​ര​ഞ്ഞ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി.