പിന്നിട്ട കാലമേ വന്നിട്ട് പോകുമോ...
Saturday, November 28, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​രു​വ​ര്‍​ഷം മു​മ്പ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഓ​രോ വ​ഴി​ക​ളും വേ​ദി​ക​ളി​ല്‍ നി​ന്നും വേ​ദി​ക​ളി​ലേ​ക്കാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മെ​ത്തി​യ കൗ​മാ​ര പ്ര​തി​ഭ​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മെ​ല്ലാം കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ ആ​തി​ഥ്യ​മ​ര്യാ​ദ​യു​ടെ സു​ഖ​മ​റി​ഞ്ഞ നാ​ളു​ക​ള്‍. ഈ ​നാ​ട്ടി​ലെ ഓ​രോ വീ​ടും ഒ​ന്ന​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ല്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദി​ന​ങ്ങ​ള്‍. തൃ​ശൂ​ര്‍​പൂ​ര​ത്തെ​പ്പോ​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന ജ​ന​സ​ഞ്ച​യം വേ​ദി​ക​ളി​ല്‍ ഒ​ഴു​കി​യെ​ത്തി​യ അ​ഞ്ചു ദി​ന​ങ്ങ​ള്‍. ദേ​ശീ​യ​പാ​ത​യി​ല്‍ പോ​ലും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു​പോ​യ ദി​ന​ങ്ങ​ള്‍.
ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ മ​റ്റൊ​രു ജി​ല്ല​യി​ലും കാ​ണാ​ത്ത​ത്ര​യും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ 60-ാംമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തെ കാ​ഞ്ഞ​ങ്ങാ​ട് വ​ര​വേ​റ്റി​ട്ട് ഒ​രു വ​ര്‍​ഷം തി​ക​യു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ 27 മു​ത​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു വ​രെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് ക​ലോ​ത്സ​വം ന​ട​ന്ന​ത്.
സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ പെ​യ്തി​റ​ങ്ങി​യ മ​ഴ​യ്‌​ക്കൊ​പ്പം ക​ലോ​ത്സ​വ​ത്തി​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ര്‍​മ​ക​ളു​മാ​യി പൂ​ഴി വാ​രി​യി​ട്ടാ​ല്‍ പോ​ലും നി​ല​ത്തെ​ത്താ​ത്ത ജ​ന​സ​ഞ്ച​യം പാ​ത​ക​ളി​ലൂ​ടെ ഒ​ഴു​കി​പ്പ​ര​ന്ന് പ​ല​വ​ഴി​ക്കാ​യി പി​രി​ഞ്ഞു. ഒ​രു​വ​ര്‍​ഷ​ത്തി​നി​പ്പു​റം വീ​ടി​നു​ള്ളി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന കാ​ല​ത്ത് അ​തെ​ല്ലാം എ​ന്നോ പോ​യ​കാ​ല​ത്തി​ന്‍റെ നി​റ​മു​ള്ള ഓ​ര്‍​മ​ക​ളാ​വു​ക​യാ​ണ്.
കോ​വി​ഡ് ലോ​ക​ത്തെ കീ​ഴ​ട​ക്കി​യ കാ​ല​ത്ത് ഇ​നി ഇ​തു​പോ​ലു​ള്ള ഉ​ത്സ​വ​ക്കാ​ഴ്ച​ക​ളൊ​ന്നും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലു​മാ​കി​ല്ല. ഇ​നി എ​ല്ലാം മാ​റി കാ​ലം തെ​ളി​യു​മ്പോ​ഴും വീ​ണ്ടു​മൊ​രു ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത് ഈ ​രൂ​പ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നു​മി​ല്ല. ഇ​ങ്ങ​നെ​യൊ​ന്നും അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഈ ​വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് കൊ​ല്ലം ജി​ല്ല​യി​ല്‍ കൊ​ടി​യേ​റു​മാ​യി​രു​ന്നു.
ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ ഐ​ങ്ങോ​ത്തെ മൈ​താ​നം പി​ന്നീ​ട് ചി​ല സ്വ​കാ​ര്യ എ​ക്‌​സി​ബി​ഷ​നു​ക​ള്‍​ക്ക് വേ​ദി​യാ​യി. പി​ന്നെ നാ​ട്ടി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത കാ​ല​മാ​യി. ഇ​പ്പോ​ള്‍ ഒ​രു മ​ഴ​ക്കാ​ലം കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ള്‍ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ തി​ള​ങ്ങു​ന്ന പ്ര​തീ​ക​മാ​യി​രു​ന്ന പെ​ന്‍​സി​ല്‍ ആ​കൃ​തി​യി​ലു​ള്ള കൊ​ടി​മ​ര​വും മൈ​താ​ന​ത്തി​ന്‍റെ ഒ​ര​രി​കി​ല്‍ കാ​ടു​മൂ​ടി കി​ട​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന​വേ​ദി​ക്കു​മു​ന്നി​ല്‍ ബേ​ക്ക​ല്‍​കോ​ട്ട​യു​ടെ കൊ​ത്ത​ള​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള അ​ടി​ത്ത​റ​യി​ലാ​ണ് കൊ​ടി​മ​രം സ്ഥാ​പി​ച്ചി​രു​ന്ന​ത്.
ഇ​ത് അ​തേ​പ​ടി ഇ​ള​ക്കി​യെ​ടു​ത്ത് ആ​ലാ​മി​പ്പ​ള്ളി​യി​ലെ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ല്‍ സ്ഥാ​പി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ള​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൊ​ടി​മ​ര​ത്തി​ന്‍റെ മു​ന​യൊ​ടി​ഞ്ഞ​തോ​ടെ അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ല്‍ ചെ​ത്തു​ക​ല്ലു​ക​ള്‍ കൊ​ണ്ട് ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ മാ​തൃ​ക​യും നി​ര്‍​മി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥി​ര​മാ​യി ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ അ​തും പൊ​ളി​ച്ചു​മാ​റ്റി. അ​തു​കൊ​ണ്ടു​ത​ന്നെ ക​ലോ​ത്സ​വ​കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മ​ന​സി​ല്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 60-ാംമ​ത് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ചെ​റി​യൊ​രു നി​ര്‍​മി​തി​യെ​ങ്കി​ലും ഇ​വി​ടെ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തു​വ​രെ നി​റ​വേ​റാ​തെ കി​ട​ക്കു​ന്നു.