കാ​ല്‍​ന​ട​യാ​ത്രി​ക​ന് കാ​റി​ടി​ച്ചു പ​രി​ക്ക്
Saturday, November 28, 2020 12:52 AM IST
പ​യ്യ​ന്നൂ​ര്‍: പ്ര​ഭാ​ത സ​വാ​രി​ക്കി​ട​യി​ല്‍ കാ​റി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്.​എ​ടാ​ട്ടെ ഇ​ട​ച്ചേ​രി ക​ണ്ണ​നാ​ണ്(75)​പ​രി​ക്കേ​റ്റ​ത്.​ഇ​യാ​ള്‍ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ചേ​മു​ക്കാ​ലോ​ടെ എ​ടാ​ട്ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പി​ലാ​ത്ത​റ ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.​ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്ന​റി​ഞ്ഞ​തോ​ടെ മോ​ഹാ​ല​സ്യ​ത്തി​ലാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ആ​ദി​ത്യ ഹൗ​സി​ലെ എ.​വി.​ഗ​ണേ​ഷ്(55) നെ ​പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.