മു​ളി​യാ​റി​ൽ സി​പി​എം v/s സി​പി​ഐ
Friday, November 27, 2020 12:49 AM IST
കാ​സ​ർ​ഗോ​ഡ്: സീ​റ്റു​വി​ഭ​ജ​ന​ത്തി​ൽ ത​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞ സി​പി​എം നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക​സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ പാ​ർ​ട്ടി​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ സി​പി​ഐ. മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡാ​യ ചൂ​രി​മൂ​ല​യി​ലാ​ണ് ശ്ര​ദ്ധേ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. സി​പി​എ​മ്മി​ലെ സ​വാ​ദാ​ണ് ഇ​വി​ടു​ത്തെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി.
അ​ബ്ദു​ൾ ജാ​ഫ​റി​നെ​യാ​ണ് ഇ​വി​ടെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം അ​ബ്ദു​ൾ ജാ​ഫ​റി​ന് പാ​ർ​ട്ടി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു​ന​ൽ​കി. നി​ല​വി​ൽ ഇ​തു ലീ​ഗി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് വി​ജ​യ​സാ​ധ്യ​ത കാ​ണു​ന്ന വാ​ർ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്ന​ത് ലീ​ഗി​ന്‍റെ വി​ജ​യം എ​ളു​പ്പ​മാ​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് മു​ളി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. സ​മീ​പ​കാ​ല​ത്ത് പാ​ർ​ട്ടി​യി​ലേ​ക്കു വ​ന്ന ചി​ല​രു​ടെ സ്വാ​ർ​ത്ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് സി​പി​ഐ ജി​ല്ലാ​നേ​തൃ​ത്വം വ​ഴ​ങ്ങി പാ​ർ​ട്ടി​ചി​ഹ്നം അ​നു​വ​ദി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും നേ​തൃ​ത്വം ഈ ​ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ങ്ങ​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും ഒ​രു വാ​ർ​ഡ് പോ​ലും ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കാ​നു​ള്ള മ​ര്യാ​ദ കാ​ട്ടി​യി​ല്ലെ​ന്നും സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു.
ചൂ​രി​മൂ​ല​യി​ൽ ഇ​രു​ന്നൂ​റി​ൽ​പ്പ​രം പ്ര​വ​ർ​ത്ത​ക​രാ​ണ് പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്കു വ​ന്ന​ത്. അ​വി​ടെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ക​യെ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​മാ​ണ്. അ​തി​നെ മു​ന്ന​ണി​മ​ര്യാ​ദ​യെ​ന്നു വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും തു​ല്യ​ശ​ക്തി​യു​ള്ള പ​ഞ്ചാ​യ​ത്താ​ണ് മു​ളി​യാ​ർ. ക​ഴി​ഞ്ഞ​ത​വ​ണ ഇ​രു​കൂ​ട്ട​ർ​ക്കും ല​ഭി​ച്ച സീ​റ്റു​ക​ളു​ടെ എ​ണ്ണം തു​ല്യ​മാ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.