ദേ​ശിയ​പാ​ത​യോ​ര​ത്ത് പ​ഴ​കി​യ മി​ഠാ​യി​ക​ള്‍
Friday, November 27, 2020 12:42 AM IST
നീ​ലേ​ശ്വ​രം: നെ​ടു​ങ്ക​ണ്ട​യി​ല്‍ ദേ​ശി​യ​പാ​ത​യോ​ര​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം പ​ഴ​കി​യ മി​ഠാ​യി​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ചോ​ക്ക​ലേ​റ്റു​ക​ളു​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്ക​റ്റു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ ത​ള്ളി​യ​ത്. മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രു​ടെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​താ​കാ​മെ​ന്ന് ക​രു​തു​ന്നു.
പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍​ക്കു​ള്ളി​ലു​ള്ള മി​ഠാ​യി​ക​ള്‍ ഇ​വി​ടെ മ​ണ്ണി​ല്‍ കി​ട​ക്കു​ക​യോ അ​ടു​ത്തു​ള്ള ച​തു​പ്പി​ലോ പു​ഴ​യി​ലോ ക​ല​രു​ക​യോ ചെ​യ്താ​ല്‍ ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്‌​ന​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ക.
മി​ഠാ​യി​ക​ള്‍ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത് ആ​രാ​ണെ​ന്ന​റി​യാ​ന്‍ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും.
അ​ടി​യ​ന്തര​മാ​യി ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.