ഇ​ത് ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​ത്തി​ന് പ്ര​കൃ​തി​സൗ​ഹൃ​ദ സാ​മ​ഗ്രി​ക​ള്‍ മാ​ത്രം
Wednesday, November 25, 2020 10:06 PM IST
കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ പൂ​ര്‍​ണ​മാ​യും ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പാ​യി വി​ഭാ​വ​നം ചെ​യ്തു​കൊ​ണ്ടാ​ണ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ടാ​നി​ട​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് പ​ര​മാ​വ​ധി കു​റ​യ്ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ക​ഴി​യു​ന്നി​ട​ത്തോ​ളം പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം.

പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​യ വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഫ്ള​ക്സി​ന് പ​ക​രം കോ​ട്ട​ണ്‍ തു​ണി​യി​ല്‍ എ​ഴു​തി ത​യാ​റാ​ക്കി​യ ബോ​ര്‍​ഡു​ക​ളും കോ​ട്ട​ണ്‍ തു​ണി​യും പേ​പ്പ​റും ഉ​ള്‍​പ്പെ​ടു​ന്ന മീ​ഡി​യം ഉ​പ​യോ​ഗി​ച്ച് പ്രി​ന്‍റ് ചെ​യ്യു​ന്ന ബോ​ര്‍​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാം.
പ​ന​മ്പാ​യ, പു​ല്‍​പ്പാ​യ, ഓ​ല, ഈ​റ്റ, മു​ള, പാ​ള തു​ട​ങ്ങി​യ പ്ര​കൃ​തി​സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചും ബോ​ര്‍​ഡു​ക​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും ഉ​ണ്ടാ​ക്കാം. പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​ജി​റ്റ​ല്‍ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കാം. കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന​തി​ന് പ്ലാ​സ്റ്റി​ക് ക​ല​ര്‍​ന്ന തു​ണി ഒ​ഴി​വാ​ക്ക​ണം. ക​ണ്ടാ​ല്‍ തു​ണി​പോ​ലെ തോ​ന്നു​ന്ന നോ​ണ്‍​വൂ​വ​ല്‍ പോ​ളി പ്രൊ​പ്പ​ലി​ന്‍ എ​ന്ന വ​സ്തു യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ പ്ലാ​സ്റ്റി​ക്കാ​യ​തി​നാ​ല്‍ ഇ​തും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.