കാ​ഞ്ഞ​ങ്ങാ​ട്ടെ വി​മ​ത​സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം
Wednesday, November 25, 2020 10:06 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ നാ​ലാം വാ​ര്‍​ഡി​ലും 42-ാം വാ​ര്‍​ഡി​ലു​മാ​യി യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന പി. ​ലീ​ല, എ.​കെ. ശീ​ത​ള്‍ എ​ന്നി​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം ബ​ല്ല ലോ​ക്ക​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചു. പി. ​ലീ​ല നേ​ര​ത്തെ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും ആ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​റി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.