നി​ർ​മാ​ത്തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: ര​ണ്ടു​പേ​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Wednesday, November 25, 2020 10:06 PM IST
പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ലെ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ഹാ​രി​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ കി​ഴ​ട​ങ്ങി. നെ​രു​വ​മ്പ്രം സ്വ​ദേ​ശി​യാ​യ എം.​പി. സ​മീ​ർ (27), പ​ഴ​യ​ങ്ങാ​ടി ബി​വി റോ​ഡി​ലെ യു.​കെ.​പി.​ജം​ഷീ​ർ (32) എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ കി​ഴ​ട​ങ്ങി​യ​ത്. റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ ര​ണ്ടു ദി​വ​സ​ത്തേ തെ​ളി​വെ​ടു​പ്പി​നാ​യി പ​ഴ​യ​ങ്ങാ​ടി പോ​ലി​സ് ക​സ്റ്റ​ഡി​ൽ വാ​ങ്ങി. ക​ഴി​ഞ്ഞ മാ​സം ഒ​ന്നാം തീ​യ​തി രാ​വി​ലെ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ഹാ​രി​സ് കാ​റു​മാ​യി പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​ക​വേ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം കാ​റ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും കാ​റു​മാ​യി തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് കാ​ർ പ​യ്യ​ന്നൂ​ർ കൊ​റ്റി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ അ​ബ്ദു​ൾ ഷ​മീ​മി​നെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി.