തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​കാ​ന്‍ അ​വ​സ​രം
Wednesday, November 25, 2020 10:06 PM IST
കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി ജി​ല്ല​യി​ല്‍ സ്പെ​ഷ​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. വി​ര​മി​ച്ച സൈ​നി​ക​ര്‍, അ​ര്‍​ധ​സൈ​നി​ക​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, 18 വ​യ​സ് തി​ക​ഞ്ഞ എ​ന്‍​സി​സി, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​മാ​ര്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28 ന​കം അ​ടു​ത്തു​ള്ള പോ​ലി​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.