ചാ​ലാ​ട് സം​ഘ​ർ​ഷം: 23 പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, November 25, 2020 10:06 PM IST
ക​ണ്ണൂ​ർ: ചാ​ലാ​ട് മ​ണ​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലും വ​ള​പ​ട്ട​ണം പോ​ലീ​സും കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ മ​ണ​ലി​ൽ കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ ആ​ലി​ങ്കീ​ൽ (24), ചാ​ലാ​ട് മ​ണ​ൽ സ്വ​ദേ​ശി നി​ഖി​ൽ (26) എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൗ​ൺ പോ​ലീ​സ് അ​ഞ്ച് ആ​ളു​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ർ​ജു​ൻ ആ​ലി​ങ്കീ​ലി​ന്‍റെ അ​ഴീ​ക്കോ​ട് ക​പ്പ​ക്ക​ട​വി​ലു​ള്ള വീ​ടി​നു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ആ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ത്തി​ലെ​ത്തി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 12 അം​ഗ സം​ഘ​ത്തി​നെ​തി​രേ വ​ള​പ​ട്ട​ണം പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം രാ​ത്രി ചാ​ലാ​ട് പ​ഞ്ഞി​ക്ക​യി​ൽ എ. ​രേ​ണു​ക​യു​ടെ വീ​ടി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ജ​ന​ൽ​ച്ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ത്ത​താ​യി പാ​തി​യു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.