ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന ര​ണ്ടുപേർ അ​റ​സ്റ്റി​ൽ
Tuesday, November 24, 2020 12:24 AM IST
ത​ളി​പ്പ​റ​മ്പ്: ബൈ​ക്കി​ലെ​ത്തി കാ​ൽ​ന​ട​യാ​ത്രി​ക​രാ​യ യു​വ​തി​ക​ളു​ടെ മാ​ല ക​വ​ർ​ന്ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ ത​ളി​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ൽ. അ​ഴീ​ക്ക​ലി​ലെ മാ​ളി​യേ​ക്ക​ൽ സോ​ള​മ​ൻ സു​ന്ദ​ർ പീ​റ്റ​ർ എ​ന്ന ബൈ​ജു (40), മാ​ട്ടൂ​ൽ മ​ട​ക്ക​ര​യി​ലെ ടി.​പി. അ​ർ​ഷാ​ദ് (36) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്ഐ സ​ഞ്ജ​യ്കു​മാ​റും സം​ഘ​വും ഇ​ന്ന​ലെ രാ​വി​ലെ ത​ളി​പ്പ​റ​മ്പി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ക​രി​ങ്ക​ൽ​കു​ഴി ന​ണി​യൂ​രി​ലെ ദേ​വി​യു​ടെ ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ മാ​ല​യും ക​ഴി​ഞ്ഞ ര​ണ്ടി​ന് പ​റ​ശി​നി​ക്ക​ട​വി​ൽ വ​ച്ച് ക​ണി​ച്ചേ​രി​യി​ലെ കെ. ​രോ​ഹി​ണി​യു​ടെ ര​ണ്ടു​പ​വ​ൻ മാ​ല​യും ക​വ​ർ​ന്ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന യു​വ​തി​ക​ളോ​ട് വ​ഴി ചോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യു​മാ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: കെ​ല്‍​ട്രോ​ണി​ന്‍റെ ത​ളി​പ്പ​റ​മ്പ് നോ​ള​ജ് സെ​ന്‍റ​റി​ല്‍ വി​വി​ധ കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളാ​യ അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ ഗ്രാ​ഫി​ക്‌​സ് വെ​ബ് ആ​ൻ​ഡ് ഡി​ജി​റ്റ​ല്‍ ഫി​ലിം മേ​ക്കിം​ഗ്, ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ൻ​ഡ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ഇ ​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജി, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പാ​ലി​റ്റി ബസ് സ്റ്റാൻ​ഡ് കോം​പ്ല​ക്‌​സി​ലു​ള്ള കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0460 2205474.