എമിറ്റയെ അനുമോദിച്ചു
Tuesday, November 24, 2020 12:24 AM IST
രാ​ജ​പു​രം: ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി തു​ക ആ​ര്യ​തീ​ർ​ത്ഥ ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ പൂ​ടം​ക​ല്ല് ച​ക്കാ​ല​ക്കു​ന്നേ​ൽ എ​മി​റ്റ ബി​നീ​ഷി​ന് കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ക്ല​ബ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
കോ​ളി​ച്ചാ​ൽ പ്രാ​ന്ത​ർ​കാ​വി​ലെ ആ​ര്യ​തീ​ർ​ഥ​യ്ക്ക് ഗു​രു​ത​ര​മാ​യ ക​ര​ൾ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ന്ന വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ എ​മി​റ്റ ത​ന്നെ​യാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ബി​നീ​ഷി​നോ​ടും ഷൈ​നി​യോ​ടും ത​ന്‍റെ അ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ ച​ട​ങ്ങി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ആ ​തു​ക ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ച​ത്.
എ​മി​റ്റ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ പി. ​വ​ർ​ഗീ​സ് ഉ​പ​ഹാ​രം ന​ൽ​കി. ക്ല​ബ് സെ​ക്ര​ട്ടി എം.​എ​ൻ. രാ​ജീ​വ്, കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ക്ല​ബ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഷാ​ജി പൂ​വ​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.