കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം കോ​വി​ഡ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു
Friday, October 30, 2020 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​മാ​സം മു​മ്പ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും പി​ന്നീ​ട് അ​നാ​ഥാ​വ​സ്ഥ​യി​ൽ ആ​വു​ക​യും ചെ​യ്ത കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​അം​ഗം എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, സി.​വി. ജ​യിം​സ്, പി.​വി. സു​രേ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ ച​ട്ട​ഞ്ചാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ന​വാ​സ് പാ​ദൂ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യ​ത്.
നി​ല​വി​ൽ എ​ട്ടു രോ​ഗി​ക​ളെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നാ​മ​മാ​ത്ര​മാ​യ ജീ​വ​ന​ക്കാ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​സ്തു​ത​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും സു​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.