ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഒ​ഴി​വ്
Saturday, October 24, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ ഒ​ഴി​വു​ണ്ട്. ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ (എ​ന്‍​ആ​ര്‍​എ​ല്‍​എം, ഡി​ഡി​യു​ജി​കെ​വൈ) എ​ട്ട് ഒ​ഴി​വു​ക​ളും ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ (അ​ഗ്രി) ഒ​രു ഒ​ഴി​വു​മാ​ണു​ള്ള​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്കും വി​എ​ച്ച്എ​സ് സി (​അ​ഗ്രി​ക​ള്‍​ച്ച​ര്‍, ലൈ​വ് സ്‌​റ്റോ​ക്ക്) യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ (അ​ഗ്രി) ഒ​ഴി​വി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ള്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് നേ​രി​ട്ടോ www.kudumbashree.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നോ ല​ഭി​ക്കു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ 23 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, കു​ടും​ബ​ശ്രീ, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​സ​ർ​ഗോ​ഡ്, പി​ന്‍ 671 123. എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന ക​വ​റി​നു മു​ക​ളി​ല്‍ കു​ടും​ബ​ശ്രീ ബി​സി-1 അ​ല്ലെ​ങ്കി​ല്‍ ബി​സി 2 അ​ല്ലെ​ങ്കി​ല്‍ ബി​സി 3 ഒ​ഴി​വി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷ എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഫോ​ണ്‍: 04994 256 111, 9961417649.