ഓ​ൺ​ലൈ​ൻ പ​ഠ​നം വ​ഴി​പാ​ടാ​കു​ന്നു
Saturday, October 24, 2020 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ഷ് എ​ന്ന പേ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം താ​ളം തെ​റ്റു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.
കു​ട്ടി​ക​ൾ അ​യ​ക്കു​ന്ന നോ​ട്ടു​ക​ൾ മൊ​ബൈ​ലി​ൽ നോ​ക്കി തി​രു​ത്തി​ന​ൽ​കു​ന്ന​തി​ന് മാ​ഷ് ഡ്യൂ​ട്ടി​ക്കി​ട​യി​ൽ സ​മ​യം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് അ​ധ്യാ​പ​ക​രും പ​റ​യു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ കു​റ​ഞ്ഞ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ പ​ഠ​ന​ത്തി​ൽ നി​ന്ന് മാ​റി തു​ട​ങ്ങി​യ​താ​യി ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു. അ​തി​നി​ടെ മാ​ഷ് ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന അ​ധ്യാ​പ​ക​ർ കോ​വി​ഡ് രോ​ഗ ഭീ​ഷ​ണി​യി​ൽ ആ​ണെ​ന്ന ആ​ക്ഷേ​പം അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ബി​ആ​ർ​സി പ​രി​ശീ​ല​ക ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ഒ​രു അ​ധ്യാ​പ​ക​ൻ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
കോ​വി​ഡ് ഡ്യൂ​ട്ടി​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ 50 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​മ്പോ​ൾ മാ​ഷ് പ​ദ്ധ​തി പ്ര​കാ​രം കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ധ്യാ​പ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല രോ​ഗ​ബാ​ധ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പോ​ലും ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.
ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ ആ​രം​ഭി​ച്ച പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണ്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ആ​ണ് മി​ക്ക പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ഇ​ട​പ​ഴ​കു​ന്ന​ത്. ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി കു​ട്ടി​ക​ളോ​ട് നോ​ട്ട്ബു​ക്ക് വി​ദ്യാ​ല​യ​ത്തി​ൽ എ​ത്തി​ക്കാ​നും അ​ധ്യാ​പ​ക​രോ​ട് നോ​ട്ട് നോ​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നും മു​ഖ്യാ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ചി​ല ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ല​യ​ത്തി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് അ​പ്ര​കാ​രം ചെ​യ്യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് മു​ഖ്യാ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.
ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന വീ​ഡി​യോ കാ​ണു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഗൂ​ഗി​ൾ മീ​റ്റ്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​മാ​യ ക്ലാ​സ് ന​ട​ക്കു​ന്നു. ഗൂ​ഗി​ൾ ഫോം​സ് ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.
എ​ന്നാ​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ നി​രോ​ധി​ച്ചി​രി​ക്ക​യാ​ണ്. അ​ൺ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ലൈ​വ് പ​ഠ​നം സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ത്ത​ത് അ​നീ​തി​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​തേ​സ​മ​യം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.