അ​ന​ധി​കൃ​ത ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: കെ​എ​ച്ച്ആ​ർ​എ
Friday, October 23, 2020 1:01 AM IST
നീ​ലേ​ശ്വ​രം: നി​യ​മ​പ്ര​കാ​രം ലൈ​സ​ൻ​സും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ച്ച് ക​ച്ച​വ​ടം ചെ​യ്യു​ന്ന ചെ​റു​കി​ട ഹോ​ട്ട​ൽ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ക​യും അ​തേ​സ​മ​യം ത​ട്ടു​ക​ട​ക​ളെ​യും വാ​ഹ​ന​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ ഭ​ക്ഷ​ണം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ നീ​ലേ​ശ്വ​രം യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് താ​ജ് അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍, കെ.​എ​ച്ച്. അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് ഗ​സാ​ലി, ആ​ശ ഉ​മേ​ശ​ന്‍,അ​ജേ​ഷ്, ര​ഘു​വീ​ര​പൈ, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.