ഓർമിക്കാൻ
Friday, October 23, 2020 12:59 AM IST
വൈ​ദ്യു​തി മു​ട​ങ്ങും
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ല​ക്‌ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ 11 കെ​വി ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മേ​ലാ​ങ്കോ​ട്, കു​ന്നു​മ്മേ​ല്‍, ദേ​വ​ന്‍ റോ​ഡ്, ദു​ര്‍​ഗ ഹൈ​സ്‌​കൂ​ള്‍ പ​രി​സ​രം. കാ​രാ​ട്ടു​വ​യ​ല്‍, പു​തി​യ​കോ​ട്ട മാ​ര്‍​ക്ക​റ്റ്, ഗ​ജാ​ന​ന, രാം​ന​ഗ​ര്‍ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങും.
തീ​ര​മൈ​ത്രി സീ​ഫു​ഡ്
റ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ക്കാം
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​ഫി​ഷ​ര്‍ വി​മ​ണ്‍ (സാ​ഫ്) മു​ഖാ​ന്തി​രം തീ​ര​മൈ​ത്രി സീ ​ഫു​ഡ് റ​സ്റ്റോ​റ​ന്റ് പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ലെ തീ​ര​ദ്ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ളി​ല്‍​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​ഞ്ച് പേ​ര്‍ വീ​ത​മു​ള്ള ഗ്രൂ​പ്പു​ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ ഫിം​സി​ല്‍ അം​ഗ​മാ​യി​ട്ടു​ള്ള 20 നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ളാ​യി​രി​ക്ക​ണം.
ഒ​രു ഗ്രൂ​പ്പി​ന് റ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ അ​നു​വ​ദി​ക്കും. തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​ത്ത​ന്നെ​യാ​യി​രി​ക്ക​ണം സം​രം​ഭം തു​ട​ങ്ങേ​ണ്ട​ത്.
അ​പേ​ക്ഷാ ഫോം ​അ​താ​ത് ജി​ല്ല​ക​ളി​ലെ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ ഏ​ഴ്. ഫോ​ൺ: 7306662170, 807 8392497.
പു​ന​ര്‍​വി​വാ​ഹ​ത്തി​ന്
ധ​ന​സ​ഹാ​യം
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സാ​ധു​ക്ക​ളാ​യ വി​ധ​വ​ക​ള്‍, നി​യ​മ​പ​ര​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​ര്‍ എ​ന്നി​വ​രു​ടെ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യ ന​ല്‍​കു​ന്ന മം​ഗ​ല്യ പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പു​ന​ര്‍​വി​വാ​ഹം ന​ട​ന്ന് ആ​റു​മാ​സം തി​ക​യാ​ത്ത മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 18 നും 50 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​മു​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ wcd.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും എ​ല്ലാ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ന​വം​ബ​ര്‍ 20 ന​കം ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.
കൈ​ത്ത​റിമി​ത്ര പ​ദ്ധ​തി​:
ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ കൈ​ത്ത​റി വ്യ​വ​സാ​യം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ സ​ഹ​ക​ര​ണ, സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ സ്വ​ന്തം ത​റി​ക​ളി​ല്‍ നെ​യ്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പി​ക​രി​ക്കു​ന്ന​തി​ന് കൈ​ത്ത​റി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കൈ​ത്ത​റി​മി​ത്ര പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ അ​വ​സ​രം.
താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ കൈ​ത്ത​റി സ​ഹ​ക​ര​ണ ഇ​ന്‍​സ്‌​പെ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9495883603,