അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കും
Thursday, October 22, 2020 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ച്ച് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റി​ല്‍ കു​റ​വ് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് നി​ര്‍​വ്യാ​പ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക. എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ആ​രെ​യും ത​ട​യി​ല്ല.
ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കു​ക​യോ ഗ​താ​ഗ​തം ത​ട​യു​ക​യോ പ്ര​ത്യേ​ക പാ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ക​യോ ഇ​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ വ​രു​ന്ന​വ​ര്‍ കോ​വി​ഡ്-19 ജാ​ഗ്ര​ത വെ​ബ്പോ​ര്‍​ട്ട​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഇ​ത് ഉ​റ​പ്പു​വ​രു​ത്തും. കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യ​വും ഒ​രു​ക്കും. ത​ല​പ്പാ​ടി ചെ​ക്ക് പോ​സ്റ്റി​ല്‍ പോ​ലീ​സ്, റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന അ​തി​ര്‍​ത്തി​യി​ലെ 16 റോ​ഡു​ക​ളി​ല്‍ കൂ​ടി പു​ന​രാ​രം​ഭി​ക്കും. പോ​ലീ​സി​ന് പു​റ​മേ, വ​നം, അ​ഗ്‌​നി​ശ​മ​ന ര​ക്ഷാ​സേ​ന എ​ക്‌​സൈ​സ് തു​ട​ങ്ങി​യ യൂ​ണി​ഫോം ധ​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​വി​ട​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കും. ഇ​ടു​ക്കി, വ​യ​നാ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ ഇ​തു​വ​രെ തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.