കീ​റി​യെ​റി​ഞ്ഞ ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ ല​ഭി​ച്ച​ത് ര​ണ്ടാം സ​മ്മാ​നം; ഭാ​ഗ്യം തെ​ളി​യാ​ന്‍ ഇ​നി ലോ​ട്ട​റി ഡ​യ​റ​ക്ട​ര്‍ ക​നി​യ​ണം
Thursday, October 22, 2020 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​മ്മാ​ന​മി​ല്ലെ​ന്നു ക​രു​തി കീ​റി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ ല​ഭി​ച്ച​ത് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടാം സ​മ്മാ​നം. ക​ഷ​ണ​ങ്ങ​ളെ​ല്ലാം പെ​റു​ക്കി​യെ​ടു​ത്ത് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​നി സ​മ്മാ​നം കി​ട്ടാ​ന്‍ സം​സ്ഥാ​ന ലോ​ട്ട​റി ഡ​യ​റ​ക്ട​രു​ടെ തീ​രു​മാ​നം കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് "ഒ​ട്ടും ക്ഷ​മ​യി​ല്ലാ​ത്ത' ഭാ​ഗ്യ​വാ​ന്‍.
ചെ​ങ്ക​ള ചൂ​രി​പ്പ​ള്ള​ത്തെ ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​ന്‍​സൂ​ര്‍ അ​ലി​യാ​ണ് ഫ​ലം ശ​രി​ക്കും നോ​ക്കു​ന്ന​തി​നു​മു​മ്പേ വി​ന്‍​വി​ന്‍ ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റ് കീ​റി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. ടി​ക്ക​റ്റി​ന്‍റെ ഫ​ലം കൈ​യി​ല്‍ കി​ട്ടി​യ​പ്പോ​ള്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളൊ​ന്നും ത​നി​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ള​ത​ല്ല​ല്ലോ എ​ന്ന ഉ​റ​ച്ച വി​ശ്വാ​സം കൊ​ണ്ട് പ​ട്ടി​ക​യു​ടെ താ​ഴ​ത്തെ സ്ഥാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഒ​ത്തു​നോ​ക്കി​യ​ത്. ഒ​ന്നും ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നു ക​ണ്ട​പ്പോ​ള്‍ മു​ക​ളി​ലേ​ക്കു നോ​ക്കാ​ന്‍ നി​ല്‍​ക്കാ​തെ ടി​ക്ക​റ്റ് കീ​റി​യെ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ഏ​ജ​ന്‍റ് നേ​രി​ട്ടു​വ​ന്നു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ര​ണ്ടാം സ​മ്മാ​നം അ​ടി​ച്ച കാ​ര്യം അ​റി​യു​ന്ന​ത്. പി​ന്നെ ടി​ക്ക​റ്റി​ന്‍റെ ക​ഷ​ണ​ങ്ങ​ള്‍ പെ​റു​ക്കി​ക്കൂ​ട്ടു​ന്ന ജോ​ലി​യാ​യി. പി​ന്നെ അ​തു​മാ​യി നേ​രെ കാ​സ​ര്‍​ഗോ​ട്ടെ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ലേ​ക്ക് വ​ച്ചു​പി​ടി​ച്ചു. ക​ഷ​ണ​ങ്ങ​ളെ​ല്ലാം ചേ​ര്‍​ത്തു​വ​ച്ച് കോ​പ്പി​യു​മെ​ടു​ത്ത് സം​സ്ഥാ​ന ലോ​ട്ട​റി ഡ​യ​റ​ക്ട​ര്‍​ക്ക് അ​പേ​ക്ഷ കൊ​ടു​ക്കാ​നാ​ണ് അ​വി​ടെ​നി​ന്ന് പ​റ​ഞ്ഞ​ത്. ക​ഷ​ണ​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​യ്ക്കു​മ്പോ​ള്‍ ടി​ക്ക​റ്റി​ലെ ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ല്‍ സ​മ്മാ​നം ന​ല്‍​കാ​ന്‍ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല. അ​തും ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​റു​ടെ പ്ര​ത്യേ​ക തീ​രു​മാ​നം ത​ന്നെ വേ​ണ്ടി​വ​രും. എ​ന്താ​യാ​ലും അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന് പാ​ഠം പ​ഠി​ച്ച് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​നാ​ണ് മ​ന്‍​സൂ​റി​ന്‍റെ തീ​രു​മാ​നം.