വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്ക​ണം
Thursday, October 22, 2020 12:40 AM IST
കാ​സ​ർ​ഗോ​ഡ്: മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് ആ​ക്ട് പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ 2021 ലേ​ക്ക് 31 ന​കം പു​തു​ക്ക​ണം. അ​പേ​ക്ഷ www.lc.kerala.gov.in ലൂ​ടെ​യാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞു ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ 25 ശ​ത​മാ​നം പി​ഴ ഈ​ടാ​ക്കും. സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു​ള്ള​വ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​തു​വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ അ​സി. ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണമെന്ന് കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം. ​ജ​യ​കൃ​ഷ്ണ അ​റി​യി​ച്ചു. ഫോ​ൺ:8547655762, 9605469654.