പാ​മ​ത്ത​ട്ടി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
Wednesday, October 21, 2020 1:00 AM IST
കൊ​ന്ന​ക്കാ​ട്: കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളു​ടെ നാ​ശ​ത്തി​ന് ഇ​ട​വ​രു​ന്ന ക്വാ​റി​യ്ക്ക് അ​നു​മ​തി കൊ​ടു​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി. പ്ര​ഫ. കു​സു​മം ജോ​സ​ഫ് ഓ​ൺ​ലൈ​ലൈ​നി​ൽ സ​മ​രം ഉ​ത്ഘാ​ട​നം ചെ​യ്തു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജോ ജോ​സ്, റി​ജോ​ഷ് ജോ​സ്, അ​രു​ൺ തോ​മ​സ് പ്ര​സം​ഗി​ച്ചു. ജെ​യ്സ​ൺ മ​ഠ​ത്തി​ൽ ഉ​പ​വാ​സം ആ​രം​ഭി​ച്ചു. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ​യാ​ണ് അ​നി​ശ്ചി​ത​കാ​ല സാ​യാ​ഹ്ന​ധ​ർ​ണ.