കോ​വി​ഡ്: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Wednesday, October 21, 2020 1:00 AM IST
രാ​ജ​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ട്രി​പ്പ് വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ള്‍​ക്കാ​രെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
കോ​വി​ഡ് രോ​ഗി​ക​ളെ കോ​വി​ഡ് ടെ​സ്റ്റി​നാ​യി വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍​കൊ​ണ്ടു​പോ​വു​ക​യും അ​തേ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​തെ ആ​ള്‍​ക്കാ​രെ കൊ​ണ്ടു​പോ​വു​ന്ന​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ ഡി​സ്‌​പോ​സ​ബി​ള്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ പ്ലേ​റ്റ് എ​ന്നി​വ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​വാ​ന്‍ പാ​ടു​ള്ളൂ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ആ​ള്‍​ക്കാ​ര്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കു​ട്ടി​ക​ള്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.