ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ദുരന്തം; മുന്നറിയിപ്പ് നൽകി കെ​ജി​എം​ഒ​എ
Thursday, October 1, 2020 1:11 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് രോ​ഗം രൂ​ക്ഷ​മാ​യി വ​ര്‍​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ സ്പെ​ഷലി​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ​യും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​തി​രൂ​ക്ഷ​മാ​യ ക്ഷാ​മം നി​ല​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ന്നു​ള്ള​തെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​യേ​ഷ​ൻ (കെ​ജി​എം​ഒ​എ). മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച്‌ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ന്ന​തി​ലു​പ​രി​യാ​യി ഉ​ള്ള ത​സ്തി​ക​ക​ള്‍ പോ​ലും നി​ക​ത്താ​നാ​വാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ല. ഡോ​ക്ട​ര്‍​മാ​രു​ടെ മാ​ത്രം 54 പി​എ​സ്‌​സി ത​സ്തി​ക​ക​ള്‍ ഇ​ന്ന് ജി​ല്ല​യി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കോ​വി​ഡ്‌ രോ​ഗി​ക​ള്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കാ​നു​ള്ള ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​വി​ല്‍ ജി​ല്ല​യി​ലി​ല്ല.

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം തു​ട​ങ്ങി​യി​ട്ട് എ​ട്ടു​മാ​സം പി​ന്നി​ട്ടി​ട്ടും കെ​ജി​എം​ഒ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​പോ​ലും ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ലെ പ​ര​മോ​ന്ന​ത ത​സ്തി​ക​യാ​യ ഡി​എം​ഒ​യു​ടെ​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നോ ഒ​രു ടെ​ര്‍​ഷ്യ​റി ചി​കി​ത്സാ​കേ​ന്ദ്രം പോ​ലും തു​ട​ങ്ങു​ന്ന​തി​നോ സാ​ധി​ക്കാ​ത്ത​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നെ​യും ക​ഴി​വു​കേ​ട് ത​ന്നെ​യാ​ണെ​ന്ന്.
പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗീ ബാ​ഹു​ല്യം മൂ​ലം പ​ല അ​ത്യാ​സ​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ​യും സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ മ​റ്റു പോം​വ​ഴി​ക​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി മാ​റ്റു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ചി​കി​ത്സ​ക്കാ​യി കൊ​ട്ടി​ഘോ​ഷി​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി എ​ന്നി​വ​യെ നോ​ക്കു​കു​ത്തി​യാ​ക്കി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ പൂ​ര്‍​ണ്ണ​മാ​യും ഒ​രു കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി മാ​റ്റു​ന്ന​തി​ല്‍ സം​ഘ​ട​ന​യ്ക്ക് ഉ​ള്ള ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തോ​ടൊ​പ്പം ബ​ദ​ല്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കെ​ജി​എം​ഒ​എ മു​ന്നാ​ട്ട് വെ​ക്കു​ന്നു.
കോ​വി​ഡ്, കോ​വി​ഡേ​ത​ര ചി​കി​ത്സ​ക​ള്‍ പ​ര​സ്പ​രം കൂ​ട്ടി കു​ഴ​ക്കാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക, നി​ല​വി​ലു​ള്ള മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ക​ണ​ക്കി​ലെ​ടു​ത്ത് ഡോ​ക്ട​ര്‍​മാ​രു​ടെ ജോ​ലി​യു​ടെ സ്വ​ഭാ​വം നി​ര്‍​വ​ചി​ക്കു​ക, ഡോ​ക്ട​ര്‍​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി കു​റ​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക. ഇ​തി​നാ​യി നി​ല​വി​ലു​ള്ള പി​എ​സ്‌​സി ലി​സ്റ്റി​ല്‍ നി​ന്ന് ഡോ​ക്ട​ര്‍​മാ​രെ ഉ​ട​ന്‍ നി​യ​മി​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്ന് സീ​നി​യ​ര്‍ റ​സി​ഡ​ന്‍റു​മാ​രെ ജോ​ലി ക്ര​മീ​ക​ര​ണം വ​ഴി നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ല​വി​ലു​ള്ള സ്പെ​ഷ്യാ​ലി​റ്റി കേ​ഡ​ര്‍ വെ​യ്റ്റിം​ഗ് ലി​സ്റ്റി​ല്‍ നി​ന്ന് അ​ടി​യ​ന്ത​ര നി​യ​മ​നം ന​ല്‍​കി​യും നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​വൂ. ഇ​തി​ലു​പ​രി​യാ​യി ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നി​യ​മി​ച്ച സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​രെ ജോ​ലി ക്ര​മീ​ക​ര​ണം വ​ഴി മ​റ്റു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക്‌ മാ​റ്റി നി​യ​മി​ച്ച​വ​രെ ഉ​ട​ന്‍ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും വേ​ണം.

കൂ​ടു​ത​ല്‍ അ​ന​സ്തീ​ഷ്യ, ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, ഫി​സി​ഷ്യ​ന്‍, ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് പൂ​ര്‍​ണ​തോ​തി​ലു​ള്ള ചി​കി​ത്സ ജി​ല്ല​യി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. നി​ല​വി​ല്‍ കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക്ലി​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രെ കാ​റ്റ​ഗ​റി സി ​രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി നി​ര്‍​മി​ക്കു​ന്ന​തി​ലൂ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും.

മ​റ്റു ജി​ല്ല​ക​ള്‍​ക്കു​പ​രി​യാ​യി കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് നി​യ​മ​ന​ത്തി​നാ​യി മൂ​ന്ന് ത​വ​ണ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ട് പോ​ലും ഡോ​ക്ട​ര്‍​മാ​രും വ​ന്നി​ല്ല. അ​തി​നാ​ല്‍ ജി​ല്ല​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌ നി​യ​മി​ത​നാ​കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് അ​ധി​ക​മാ​യി ഇ​ന്‍​സെ​ന്‍റീ​വ് ന​ല്‍​കു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം, ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്പോ​ള്‍ ഹൊ​സ്ദു​ര്‍​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ബ​ദ​ല്‍ കാ​ഷ്വാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.
മു​ന്‍​പ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി കോ​വി​ഡ്‌ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​പ്പോ​ഴു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ള്‍ ന​മു​ക്കു മു​ന്നി​ലു​ണ്ട്. ടെ​ര്‍​ഷ്യ​റി ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ നി​ല​വി​ലി​ല്ലാ​ത്ത ജി​ല്ല​യി​ലെ 13 ല​ക്ഷ​ത്തി​ല്‍ പ​രം ജ​ന​ങ്ങ​ളു​ടെ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള അ​ത്താ​ണി​യാ​യ ജി​ല്ലാ-​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളെ കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​ക്കാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്നു സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.​

ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും ഉ​റ​പ്പു​വ​രു​ത്തി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണം. ഇ​നി​യും ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.