അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം: കെ.​ശ്രീ​കാ​ന്ത്
Monday, September 28, 2020 1:03 AM IST
ഉ​ദു​മ: ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ണാ​ട​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വ്യാ​പാ​രി​ക​ളും ക​ര്‍​ഷ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചി​കി​ത്സ​ക്കാ​യി പോ​കു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന അ​നാ​വ​ശ്യ നി​യ​ന്ത്ര​ണം ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ത​ക​ര്‍​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഉ​ദു​മ പ​രി​യാ​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​കക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. വി​നാ​യ​ക പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രം ലേ​ലം

പ​ര​പ്പ: പു​തി​യ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നി​രു​ന്ന ഒ​രു പ്ലാ​വ് മ​രം മു​റി​ച്ച് അ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി​യി​ട്ട​ത് നാ​ളെ രാ​വി​ലെ 11 ന് ​വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 0467 2255244, 8547617439.