തെ​യ്യം ക​ലാ​കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, September 25, 2020 10:07 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു തെ​യ്യം ക​ലാ​കാ​ര​നും ത​ബ​ലി​സ്റ്റു​മാ​യ വെ​ള്ളി​ക്കോ​ത്ത് ഭ​ര​ത​ന്‍ പ​ണി​ക്ക​ര്‍ (59) മ​രി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​ല ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു.

മ​ത്സ​രാ​ര്‍​ഥി​യാ​യും പി​ന്നീ​ട് ത​ബ​ലി​സ്റ്റാ​യും സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. സം​ഗീ​ത​ജ്ഞ​ന്‍ വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ സം​ഗീ​ത​യാ​ത്ര​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​റ​ച്ചു​കാ​ല​മാ​യി പൊ​യി​നാ​ച്ചി ക​രി​ച്ചേ​രി​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​താ​നും വ​ര്‍​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഭാ​ര്യ: പു​ലോ​മ​ജ. മ​ക്ക​ള്‍: ശി​വ​പ്രി​യ, കാ​ര്‍​ത്തി​കേ​യ​ന്‍.