ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്ഥി​തി ഗു​രു​ത​രം: ബി.പി. പ്രദീപ് കുമാർ
Wednesday, September 23, 2020 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജി​ല്ല അ​തീ​വ​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി. ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഏ​താ​ണ്ട് ഇ​രു​ന്നൂ​റോ​ളം ഡോ​ക്ട​ർ​മാ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മു​ണ്ട് ഉ​ണ്ട്. കാ​സ​ർ​ഗോ​ഡ് ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ച​പ്പോ​ൾ അ​വി​ടേ​ക്ക് നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​രി​ൽ ആ​കെ​യു​ള്ള 24 പേ​രി​ൽ 22 പേ​രെ വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്‍റ് ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ടാ​റ്റാ കോ​വി​ഡ് ഹോ​സ്പി​റ്റ​ൽ ആ​യി ച​ട്ട​ഞ്ചാ​ലി​ൽ ആ​ശു​പ​ത്രി നി​ർ​മ്മി​ച്ച് സ​ർ​ക്കാ​റി​ന് കൈ​മാ​റി​യെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ പൂ​ർ​ണ സൗ​ക​ര്യ​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം ജി​ല്ല​യെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ നി​ന്ന് വ​ള​രെ​യ​ധി​കം പി​ന്നോ​ട്ട് അ​ടി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ പൂ​ർ​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റാ​നു​ള്ള തീ​രു​മാ​നം മൂ​ലം മ​റ്റു ചി​കി​ത്സ​ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന രോ​ഗി​ക​ളെ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ജി​ല്ല​യി​ലാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ തി​ക​ഞ്ഞ അ​നാ​സ്ഥ മൂ​ലം ഇ​ത്ര ഗു​രു​ത​ര​മാ​യ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് പോ​യ​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് നി​യ​മി​ച്ച 15 ഡോ​ക്ട​ർ​മാ​രി​ൽ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ നി​ല​വി​ൽ ജോ​ലി​ക്ക് ചേ​ർ​ന്ന​തെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ അ​റി​യി​ച്ചു.