ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്ക​ണം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Wednesday, September 23, 2020 12:55 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ൻ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.2019-20 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 578 ല​ക്ഷം ഗൃ​ഹ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ൽ തൊ​ഴി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.​
എ​ന്നാ​ൽ ഈ ​പ​ദ്ധ​തി പ്ര​കാ​രം 512 ല​ക്ഷം ഗൃ​ഹ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​പ്ര​കാ​രം അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട മി​നി​മം കൂ​ലി​യു​ടെ 50 ശ​ത​മാ​നം മു​ത​ൽ 75 ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കൂ​ലി​യാ​യി ന​ൽ​കു​ന്ന​ത്. ഇ​തി​ന് മാ​റ്റം വ​രേ​ണ്ട​തു​ണ്ട്.​നി​ല​വി​ൽ ഒ​രു വ​ർ​ഷം 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ എ​ന്നു​ള്ള​ത് ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 200 തൊ​ഴി​ൽ ദി​ന​ങ്ങ​ളെ​ങ്കി​ലും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ന​ൽ​ക​ണ​മെ​ന്നും കൂ​ലി​യാ​യി അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട മി​നി​മം വേ​ത​നം ത​ന്നെ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി 3,13,741 കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രും. അ​ത് ജി​ഡി​പി​യു​ടെ 1.4 ശ​ത​മാ​ന​മാ​ണ്. അ​ത്യ​ന്തം അ​സാ​ധാ​ര​ണ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മീ​ണ ഭാ​ര​ത​ത്തി​ന് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.