ദേ​വ​ഗി​രി വി​സി​ബി കം ​ട്രാ​ക്ട​ര്‍ വേ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, September 22, 2020 1:20 AM IST
കൊ​ന്ന​ക്കാ​ട്: മൈ​ക്ക​യം ദേ​വ​ഗി​രി കോ​ള​നി​ക്ക് സ​മീ​പം ചൈ​ത്ര​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ നി​ര്‍​മി​ക്കു​ന്ന വി​സി​ബി കം ​ട്രാ​ക്ട​ര്‍ വേ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​ദേ​ശ​ത്തി​ന്‍റെ കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നും ജ​ല​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മൊ​പ്പം യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 86.67 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. റോ​ഡി​നു കു​റു​കെ 12.3 മീ​റ്റ​ര്‍ വീ​തി​യി​ലും ര​ണ്ട​ര മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് നി​ർ​മാ​ണം. ദേ​വ​ഗി​രി കോ​ള​നി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് കൊ​ന്ന​ക്കാ​ട് ടൗ​ണി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നാ​യി 3.3 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ട്രാ​ക്ട​ര്‍ വേ​യും നി​ര്‍​മി​ക്കും. ഒ​രു വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി മാ​ത്യു, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​ന്‍, ടി. ​ത​മ്പാ​ന്‍, എം. ​പി. ജോ​സ​ഫ്, ബി​ജു പാ​ലാ​ട്ട്, അ​രു​ണ്‍ തോ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്‌​സി. എ​ന്‍​ജി​നീ​യ​ര്‍ പി.​ടി. സ​ഞ്ജീ​വ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം സി.​വി.​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.