ക​ള​ഞ്ഞു​കി​ട്ടി​യ ഫോ​ണ്‍ ഉ​ട​മ​യ്ക്ക് ന​ൽ​കി ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ മാ​തൃ​ക​യാ​യി
Tuesday, September 22, 2020 1:20 AM IST
ചു​ള്ളി​ക്ക​ര: റോ​ഡ​രി​കി​ല്‍ ക​ള​ഞ്ഞു കി​ട്ടി​യ 40,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ട​മ​യു​ടെ കൈ​യി​ല്‍ തി​രി​ച്ചെ​ത്തി​ച്ച് ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ മാ​ക​യാ​യി. ചു​ള്ളി​ക്ക​ര കിം​ഗ്സ് ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ രാ​ജ​പു​രം സ്വ​ദേ​ശി പി.​പി. പ്ര​താ​പ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്ക് പോ​കും വ​ഴി രാ​ജ​പു​ര​ത്ത് വ​ച്ച് മൊ​ബൈ​ല്‍ ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ബേ​ക്ക​റി​യി​ല്‍ എ​ത്തി​യ പ്ര​താ​പ​ന്‍ ഇ​ത് സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന​തി​നും ഉ​ട​മ​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി ബേ​ക്ക​റി​യു​ട​മ ഉ​ട​മ വി​നോ​ദ് സോ​മി​യെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പാ​ണ​ത്തൂ​ര്‍ ക​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് ഒ​ട​യം​ചാ​ലി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ ദീ​പി​ക ഭീ​മ​ന​ടി ലേ​ഖ​ക​ൻ ഡാ​ജി ഓ​ട​യ്ക്ക​ലി​ന്‍റ് കൈ​യി​ല്‍ നി​ന്ന് വീ​ണു​പോ​യ​താ​യി​രു​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍. ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ അ​റി​യി​ച്ച​ത് ബേ​ക്ക​റി​യു​ട​മ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ന്ന​ത് എ​ളു​പ്പ​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ചു​ള്ളി​ക്ക​ര​യി​ലെ ബേ​ക്ക​റി​യി​ല്‍ വ​ച്ച് കോ​ടോം- ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​ജെ.​സ​ജി, ഏ​കോ​പ​ന സ​മി​തി ചു​ള്ളി​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ.​ജോ​സ​ഫ്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യാ മാ​നേ​ജ​ര്‍ സെ​ബാ​ന്‍ കാ​ര​ക്കു​ന്നേ​ല്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഫോ​ണ്‍ ഡാ​ജി ഓ​ട​യ്ക്ക​ലി​ന് കൈ​മാ​റി.